Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bees Attacked By Candidates

സ്ഥാ​നാ​ർ​ഥി ഉ​ൾ​പ്പെ​ടെ ര​ണ്ടു​ പേ​ർ​ക്ക് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു

കൂ​​​ത്തു​​​പ​​​റ​​​മ്പ്: ശി​​​വ​​​പു​​​രം മെ​​​ട്ട​​​യി​​​ൽ നി​​​ര​​​വ​​​ധി പേ​​​ർ​​​ക്ക് തേ​​​നീ​​​ച്ച​​​യു​​​ടെ കു​​​ത്തേ​​​റ്റു. സ്ഥാ​​​നാ​​​ർ​​​ഥി ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു​​​പേ​​​ർ പ​​​രി​​​ക്കേ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ.

ശി​​​വ​​​പു​​​രം മെ​​​ട്ട​​​യി​​​ലെ ബു​​​ഷ്റ (38), കി​​​ണ​​​വ​​​ക്ക​​​ൽ സ്വ​​​ദേ​​​ശി​​​യും കോ​​​ട്ട​​​യം ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് ഒ​​​ന്നാം വാ​​​ർ​​​ഡ്‌ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ കെ.​​​കെ. അ​​​സീ​​​സ് (46) എ​​​ന്നി​​​വ​​​രാ​​​ണ് ത​​​ല​​​ശേ​​​രി ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.

ബു​​​ഷ്റ​​​യെ ഐ​​​സി​​​യു​​​വി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.15 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഓ​​​ട്ടോ​​​റി​​​ക്ഷ ഓ​​​ടി​​​ച്ചു വ​​​ര​​​വേയാ​​​ണു ത​​​ല​​​യി​​​ലും മു​​​ഖ​​​ത്തും മ​​​റ്റു​​​മാ​​​യി തേ​​​നീ​​​ച്ച പൊ​​​തി​​​ഞ്ഞ നി​​​ല​​​യി​​​ൽ ബ​​​ഹ​​​ളം വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ബു​​​ഷ്റ​​​യെ അ​​​സീ​​​സി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​പെ​​​ട്ട​​​ത്.

ര​​​ക്ഷി​​​ക്കാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ൽ മു​​​ന്നൂ​​​റു മീ​​​റ്റ​​​റോ​​​ളം മു​​​ന്നോ​​​ട്ടു​​പോ​​​യെ​​​ങ്കി​​​ലും മ​​​നഃ​​സാ​​​ന്നി​​​ധ്യം വി​​​ടാ​​​തെ തി​​​രി​​​ച്ചു​​​വ​​​ന്ന് ഓ​​​ട്ടോ​​​യി​​​ൽ​​നി​​​ന്നും ഒ​​​രു തു​​​ണി​​​യെ​​​ടു​​​ത്ത് ബു​​​ഷ്റ​​​യു​​​ടെ ദേ​​​ഹ​​​ത്തു​​നി​​​ന്നും തേ​​​നീ​​​ച്ച​​​ക​​​ളെ ഒ​​​രു​​​വി​​​ധം അ​​​ക​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​സീ​​​സി​​​നും തേ​​​നീ​​​ച്ച​​​യു​​​ടെ കു​​​ത്തേ​​​റ്റ​​​ത്.

Latest News

Corehub Up